Vasthu Sasthra

Vasthu Sasthra

Vasthu Sasthra

വാസ്‌തു ശാസ്ത്ര വിധിപ്രകാരം കിണർ കുളം പാർപ്പിടം മുതലായവയുടെ സ്ഥാനനിർണ്ണയവും , വാസ്‌തു ശാസ്ത്ര വിധിപ്രകാരം പ്ലാനുകളും , കണക്കുകളും  തയ്യാറാക്കി നൽകുകയും ചെയ്യുന്നു . ഗൃഹദോഷ പരിഹാരമാർഗങ്ങൾ  നൽകുന്നു .B.Tech; M.Tech Engineers ന്റ  സേവനവും  ലഫ്യമാണ്‌ .

A.M Raju

Ethalil House

Kambilikandam, Adimaly

Vasthu Sasthra

ENGINEERS& BUILDERS

Mereena Complex

Adimaly-Pala

For more details contact :9526142856, 9061137020

(ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കൽഎന്ന പേരിലും അറിയപ്പെടുന്നു. മുൻകാലങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങളുടെ നിർമ്മിതിക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഈ രീതി, ഇന്ന് മറ്റു കെട്ടിടങ്ങളുടെയും കിണറുകളുടേയും നിർമ്മാണത്തിലും അവലംബിക്കുന്നുണ്ട്. കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്.

വാസ്‌തു എന്ന സംസ്‌കൃത പദത്തിന്‌ പാർപ്പിടം എന്നാണ്‌ അർത്ഥം. ‘അപൗരുഷേയം’ (മനുഷ്യനിർമ്മിതമല്ലാത്തത്‌) എന്നു പറയപ്പെടുന്ന വേദങ്ങളുടെ ഭാഗമാണ്‌ വാസ്‌തു എന്നാണ് ഹൈന്ദവ വിശ്വാസം. അഥർവ വേദത്തിന്റെ ഒരു ഉപവേദമാണ്‌ വാസ്‌തു എന്നും പറയപ്പെടുന്നുണ്ട്‌. പൗരാണിക ശില്‌പ വിദ്യയെ സംബന്ധിക്കുന്ന ഒരു ഗ്രന്ഥമായ മാനസാരം വാസ്‌തുവിനെ ധര (ഭൂമി) ഹർമ്മ്യം (കെട്ടിടം) യാനം (വാഹനം) പര്യങ്കം (കിടക്ക) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.

എന്നാൽ ബുദ്ധമതക്കാരാണ്‌ വാസ്തുവിദ്യയുടെ ആചാര്യന്മാരെന്നും കപിലവസ്തുവിൽ നിന്നാണ്‌ വാസ്തുവിദ്യ രൂപം കൊണ്ടത് എന്നും കരുതപ്പെടുന്നു.വാസ്‌തു ശാസ്‌ത്രമെന്നാൽ മാനസാരമാണ്‌ എന്നു തന്നെ പറയാം. ഇതിന്റെ രചനാകാലം, ക്രിസ്‌തുവിനും ഏതാനും നൂറ്റാണ്ടുകൾ മുൻപാണെന്ന് കണക്കാക്കിയിരിക്കുന്നു. അറിയപ്പെടാത്ത കാലത്തെ അജ്ഞാതനായ ഗ്രന്ഥകാരൻ, മാനങ്ങളുടെ – അളവുകളുടെ- സാരം കൈകാര്യം ചെയ്യുന്ന ഋഷിമാരുടെ വിഭാഗം ശില്‌പവിദ്യയെയും വിഗ്രഹ നിർമ്മാണത്തെയും സംബന്ധിച്ച രീതികളും നിയമാവലികളും എന്നിങ്ങനെ മൂന്നു രീതിയിൽ ‘മാനസാരം’ എന്ന പദത്തിന്‌ അർത്ഥം കൽപിച്ചിരിക്കുന്നു. 83 അധ്യായങ്ങളാണ്‌ ഈ കൃതിയിലുള്ളത്‌. അളവുകൾക്ക്‌ മുഖ്യമായും രണ്ട്‌ ഏകകങ്ങളാണ്‌ മാനസാരം ഉപയോഗിച്ചിരിക്കുന്നത്‌. ശില്‌പവിദ്യയിലെ അളവുകൾക്ക്‌ അംഗുലവും (ഏകദേശം 3 സെന്റീമീറ്റർ) ഹസ്‌തവും (24 അംഗുലം) വിഗ്രഹനിർമ്മാണത്തിന്‌ താലം (നിവർത്തിപ്പിടിച്ച പെരുവിരലിന്റെ അറ്റം മുതൽ നടുവിരലിന്റെ അറ്റം വരെയുള്ള നീളം). വാസ്‌തുശില്‌പികളെ നാലായി തരം തിരിച്ചിട്ടുണ്ട്‌. മുഖ്യവാസ്‌തു ശില്‌പിയെ സ്ഥപതി എന്നു വിളിക്കുന്നു. രൂപകല്‌പന ചെയ്യുന്ന ആൾക്ക്‌ സൂത്രഗ്രാഹി എന്നും പെയിന്റർക്ക്‌ വർദ്ധാന്തി എന്നും ആശാരിക്ക്‌ സൂത്രധാരൻ എന്നുമാണ്‌ പേര്‌.കെട്ടിടങ്ങളുടെയും മറ്റു ഭൗതിക നിർമ്മിതികളുടെയും രൂപപ്പെടുത്തുന്നതിലെ കലയും ശാസ്ത്രവും കൂടിച്ചേർന്നതാണ് വാസ്തുവിദ്യ ( ഇംഗ്ലീഷ്Architectureഗ്രീക്: Αρχιτεκτονική; സംസ്കൃതം: वास्तुशास्त्रम्). മനുഷ്യന്റെ ക്രിയാത്മകവും കലാപരവുമായ മനസ്സിന്റെ സൃഷ്ടികളാണ് വാസ്തുവിദ്യ എന്ന വാക്കിനു അർഥം നൽകുന്നത്.വാസ്തുവിദ്യ, ശില്പകല, തച്ചു ശാസ്ത്രം, രൂപഭംഗി എന്നീ മലയാള പദങ്ങൾ ആർക്കിട്ടെക്ച്ചറുമായി ബന്ധപ്പെട്ടതാണ്.

വാസ്തു ശാസ്ത്രം ഒരു തൊഴിലായി സ്വീകരിച്ചു കെട്ടിടത്തിന്റെയും മറ്റു നിർമ്മിതികളുടെയും രൂപരേഖ തയ്യാറാക്കി നിർമ്മാണ മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ആളെയാണ് സ്ഥപതിവാസ്തുശിൽപിഅല്ലെങ്കിൽ തച്ചുശാസ്ത്രി അല്ലെങ്കിൽ വാസ്തുവിദ്വാൻ എന്ന് പറയുന്നത്.വാസ്തുവിദ്യയുടെ ചരിത്രത്തിനു മനുഷ്യനോളം പഴക്കമുണ്ട്. ഈജിപ്തിലെയും മറ്റു പുരാതന യൂറോപ്യൻ രാജ്യങ്ങളിലെയും നാഗരികതയുടെ ഉടലെടുക്കലോടെയാണ് വാസ്തുവിദ്യയും വാസ്തുവിദ്വാനും സജീവമാകുന്നത്. അന്നത്തെ രാജാക്കന്മാർക്കിടയിൽ സംഗീതജ്ഞനെക്കാൾ വാസ്തു വിദ്വാനയിരുന്നു ആവശ്യകത കൂടുതൽ.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലങ്ങളിൽ വാസ്തുവിദ്യാ സിദ്ധാന്തങ്ങളും ശാസ്ത്രസാങ്കേതികവിദ്യയും ഇടകലർന്നപ്പോഴാണ് ആധുനിക വാസ്തുവിദ്യ (Modern architecture) രൂപം കൊള്ളുന്നത്.)

 

Please follow and like us:
Facebook0
Facebook
Google+0
Google+
http://www.munnarportal.com/2017/09/vasthu-sasthra/
Twitter20
YOUTUBE20

Leave a Reply