മൂന്നാറിൽ വർണാഭമായ പുഷ്പമേളക്ക് തുടക്കം

മൂന്നാറിൽ വർണാഭമായ പുഷ്പമേളക്ക് തുടക്കം

മൂന്നാമത്   മൂന്നാർ പുഷ്പ്പ മേള ഏപ്രിൽ 28  മുതൽ മെയ് 14  വരെ  നടക്കും. പഴയ മൂന്നാർ ഹൈഡൽ പാർക്കിൽ രാവിലെ 09 മണി മുതൽ രാത്രി 09 വരെയാണ് മേള നടക്കുന്നത്.  കൂടാതെ വിവിധ തരത്തിലുള്ള പൂക്കളുടെ പ്രദര്ശനവും നടക്കുന്നുണ്ട്.  കുട്ടികൾക്കായുള്ള വിവിധ വിനോദങ്ങൾ, സ്റ്റാളുകൾ, മുന്നാറിലെ വിവിധ റിസോർട്ടുകളുടെ നേതൃത്വത്തിലുള്ള ഫുഡ് കോർട്ടുകൾ, ബിരിയാണി മേള, മുതിരപ്പുഴയാറ്റിൽകൂടിയുള്ള ബോട്ടിംഗ്, കൊട്ടവഞ്ചി സഞ്ചാരം, കയാക്കിങ് എന്നിവയും മേളയോടനുബന്ധിച്ച ഒരുക്കിയിട്ടുണ്ട്,. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സന്ദർശകർക്കായി പ്രശസ്ത കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വൈദ്യതി വകുപ്പിന് കീഴിലുള്ള  ഹൈഡൽ ടൂറിസത്തിന്റെ നേതൃത്വത്തിലാണ് പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്.  50  രൂപയാണ് പ്രവേശന ഫീസ് .  കുട്ടികൾക്കു 30 രൂപയും. വെള്ളിയാഴ്ച വൈകിട്ടു നാലിന് ഹൈഡൽ പാർക്കിൽ വച്ച് നടക്കുന്ന പുഷ്പമേള S.രാജേന്ദ്രൻ ഉൽഘാടനം ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരായ ബിജു പി.എൻ , ജോമി എം എ , സുനിൽ ശ്രീധർ എന്നിവർ അറിയിച്ചു.

Please follow and like us:
Facebook0
Facebook
Google+0
Google+
http://www.munnarportal.com/2017/04/%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b1%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%bc%e0%b4%a3%e0%b4%be%e0%b4%ad%e0%b4%ae%e0%b4%be%e0%b4%af-%e0%b4%aa%e0%b5%81%e0%b4%b7%e0%b5%8d/
Twitter20
YOUTUBE20

Leave a Reply